Skip to content
Church.wiki

Psalms Psalm 122 Sathyavedapusthakam (Malayalam Bible) published in 1910

Poetry & wisdom · Psalms · Sathyavedapusthakam (Malayalam Bible) published in 1910 · 9 verses

Verse layout
📝 Overview of this psalm Flow, key verses and people

시편 122편은 '성전에 올라가는 노래' 가운데 하나다. 순례자가 예루살렘에 이른 기쁨을 노래하고, 예루살렘의 평안을 위해 기도하라고 권하는 9절짜리 시다.

Jump to verse

122Psalms · Sathyavedapusthakam (Malayalam Bible) published in 1910
1യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. Notes
2യെരൂശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ വാതിലുകൾക്കകത്തു നില്ക്കുന്നു.
3തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!
4അവിടേക്കു ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നേ, യിസ്രായേലിന്നു സാക്ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്‌വാൻ കയറിച്ചെല്ലുന്നു.
5അവിടെ ന്യായാസനങ്ങൾ, ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നേ ഇരിക്കുന്നു.
6യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാൎത്ഥിപ്പിൻ; നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്കട്ടെ.
7നിന്റെ കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.
8എന്റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ എന്നു ഞാൻ പറയും.
9നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും.

Sathyavedapusthakam (Malayalam Bible) published in 1910
Tap a verse to copy, share, highlight or add a note. Dotted words link to encyclopedia articles.

9 verses in this psalm
122 / 150 psalms

The text is Sathyavedapusthakam (Malayalam Bible) published in 1910(말라얄람어) — From getbible.net (CrossWire SWORD module) · license: 공개 도메인 (Public Domain) Highlights, notes and read marks stay with the chapter whichever version you read. Dotted words are people, places and terms that have an encyclopedia article (marked once per page). Highlights, notes and read marks are saved only in this browser and gathered under My marks.

Verse commentaries for this psalm 1

Articles mentioning this psalm

More