Skip to content
Church.wiki

Psalms Psalm 14 Sathyavedapusthakam (Malayalam Bible) published in 1910

Poetry & wisdom · Psalms · Sathyavedapusthakam (Malayalam Bible) published in 1910 · 7 verses

Verse layout
📝 Overview of this psalm Flow, key verses and people

시편 14편은 하나님이 없다고 말하는 "어리석은 자"의 부패와 사람 가운데 선을 행하는 자가 없음을 노래하고, 시온에서 올 이스라엘의 구원을 바라며 끝나는 다윗의 시이다.

Jump to verse

14Psalms · Sathyavedapusthakam (Malayalam Bible) published in 1910
1ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ലേച്ഛത പ്രവൎത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല.
2ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വൎഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
3എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീൎന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.
4നീതികേടു പ്രവൎത്തിക്കുന്നവർ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവർ പ്രാൎത്ഥിക്കുന്നില്ല.
5അവർ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയിൽ ഉണ്ടല്ലോ.
6നിങ്ങൾ ദരിദ്രന്റെ ആലോചനെക്കു ഭംഗം വരുത്തുന്നു; എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു.
7സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.

Sathyavedapusthakam (Malayalam Bible) published in 1910
Tap a verse to copy, share, highlight or add a note. Dotted words link to encyclopedia articles.

7 verses in this psalm
14 / 150 psalms

The text is Sathyavedapusthakam (Malayalam Bible) published in 1910(말라얄람어) — From getbible.net (CrossWire SWORD module) · license: 공개 도메인 (Public Domain) Highlights, notes and read marks stay with the chapter whichever version you read. Dotted words are people, places and terms that have an encyclopedia article (marked once per page). Highlights, notes and read marks are saved only in this browser and gathered under My marks.

Articles mentioning this psalm

More