Proverbs 31
Sathyavedapusthakam (Malayalam Bible) published in 1910
Translation: MAL1910
1ലെമൂവേൽരാജാവിന്റെ വചനങ്ങൾ; അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു.Select Proverbs 31:1
2മകനേ, എന്തു? ഞാൻ പ്രസവിച്ച മകനേ എന്തു? എന്റെ നേൎച്ചകളുടെ മകനേ, എന്തു?Select Proverbs 31:2
3സ്ത്രീകൾക്കു നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവൎക്കു നിന്റെ വഴികളെയും കൊടുക്കരുതു.Select Proverbs 31:3
4വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാൎക്കു കൊള്ളരുതു; ലെമൂവേലേ, രാജാക്കന്മാൎക്കു അതു കൊള്ളരുതു; മദ്യസക്തി പ്രഭുക്കന്മാൎക്കു കൊള്ളരുതു.Select Proverbs 31:4
5അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.Select Proverbs 31:5
6നശിക്കുമാറായിരിക്കുന്നവന്നു മദ്യവും മനോവ്യസനമുള്ളവന്നു വീഞ്ഞും കൊടുക്ക.Select Proverbs 31:6
7അവൻ കുടിച്ചിട്ടു തന്റെ ദാരിദ്ൎയ്യം മറക്കയും തന്റെ അരിഷ്ടത ഓൎക്കാതിരിക്കയും ചെയ്യട്ടെ.Select Proverbs 31:7
8ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാൎയ്യത്തിൽ തന്നേ.Select Proverbs 31:8
9നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക.Select Proverbs 31:9
10സാമൎത്ഥ്യമുള്ള ഭാൎയ്യയെ ആൎക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.Select Proverbs 31:10
11ഭൎത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.Select Proverbs 31:11
12അവൾ തന്റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.Select Proverbs 31:12
13അവൾ ആട്ടുരോമവും ചണവും സമ്പാദിച്ചു താല്പൎയ്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു.Select Proverbs 31:13
14അവൾ കച്ചവടക്കപ്പൽപോലെയാകുന്നു; ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു.Select Proverbs 31:14
15അവൾ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവൎക്കു ആഹാരവും വേലക്കാരത്തികൾക്കു ഓഹരിയും കൊടുക്കുന്നു.Select Proverbs 31:15
16അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.Select Proverbs 31:16
17അവൾ ബലംകൊണ്ടു അര മുറക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.Select Proverbs 31:17
18തന്റെ വ്യാപാരം ആദായമുള്ളതെന്നു അവൾ ഗ്രഹിക്കുന്നു; അവളുടെ വിളക്കു രാത്രിയിൽ കെട്ടുപോകുന്നതുമില്ല.Select Proverbs 31:18
19അവൾ വിടുത്തലെക്കു കൈ നീട്ടുന്നു; അവളുടെ വിരൽ കതിർ പിടിക്കുന്നു.Select Proverbs 31:19
20അവൾ തന്റെ കൈ എളിയവൎക്കു തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.Select Proverbs 31:20
21തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവൎക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.Select Proverbs 31:21
22അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.Select Proverbs 31:22
23ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ അവളുടെ ഭൎത്താവു പട്ടണവാതില്ക്കൽ പ്രസിദ്ധനാകുന്നു.Select Proverbs 31:23
24അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.Select Proverbs 31:24
25ബലവും മഹിമയും അവളുടെ ഉടുപ്പു; ഭാവികാലം ഓൎത്തു അവൾ പുഞ്ചിരിയിടുന്നു.Select Proverbs 31:25
26അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ടു.Select Proverbs 31:26
27വീട്ടുകാരുടെ പെരുമാറ്റം അവൾ സൂക്ഷിച്ചുനോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.Select Proverbs 31:27
28അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭൎത്താവും അവളെ പ്രശംസിക്കുന്നതു:Select Proverbs 31:28
29അനേകം തരുണികൾ സാമൎത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.Select Proverbs 31:29
30ലാവണ്യം വ്യാജവും സൌന്ദൎയ്യം വ്യൎത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.Select Proverbs 31:30
31അവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ; അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്ക്കൽ അവളെ പ്രശംസിക്കട്ടെ.Select Proverbs 31:31
Sathyavedapusthakam (Malayalam Bible) published in 1910 (MAL1910) · Public Domain