Psalms 130
Sathyavedapusthakam (Malayalam Bible) published in 1910
Translation: MAL1910
1യഹോവേ, ആഴത്തിൽനിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു;Select Psalms 130:1
2കൎത്താവേ, എന്റെ പ്രാൎത്ഥന കേൾക്കേണമേ; നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ.Select Psalms 130:2
3യഹോവേ, നീ അകൃത്യങ്ങളെ ഓൎമ്മവെച്ചാൽ കൎത്താവേ, ആർ നിലനില്ക്കും?Select Psalms 130:3
4എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ടു.Select Psalms 130:4
5ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു.Select Psalms 130:5
6ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.Select Psalms 130:6
7യിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചുകൊൾക; യഹോവെക്കു കൃപയും അവന്റെപക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ടു.Select Psalms 130:7
8അവൻ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.Select Psalms 130:8
Sathyavedapusthakam (Malayalam Bible) published in 1910 (MAL1910) · Public Domain